തൊടുപുഴ : ഹൈറേഞ്ചിലെ സിപിഎം പ്രാദേശിക നേതാവ് 65,000 രൂപയ്ക്ക് ക്വട്ടേഷൻ വർക്ക് ഏറ്റെടുത്തതായി ആക്ഷേപം. ഹൈറേഞ്ചിലെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെയാണ് ആരോപണം ഉയർന്നത്. വിഷയം വിവാദമായതോടെ പ്രശ്നം പരിഹരിക്കാൻ ഒത്തുതീർപ്പ് ശ്രമം നടന്നു വരികയാണ്. സ്ഥല സംബന്ധമായ വിഷയത്തിൽ ഇടപെടാനും ഉടമസ്ഥനെ കൈകാര്യം ചെയ്യാനുമാണ് നേതാവിനു പണം ലഭിച്ചതെന്നാണ് ആരോപണം.
ഹൈറേഞ്ചിലെ സിപിഎം നേതാവിന്റെ ക്വട്ടേഷൻ തുക 65,000 രൂപ!
RECENT NEWS
Advertisment