തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ കോവിഡ് പോസിറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നുപേരുടെ സ്രവം ജീനോം സീക്വന്‍സിംഗിന് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നാല് പേര്‍ ഫലം കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്നു വന്നവര്‍ പോസിറ്റിവ് ആയാല്‍ ജീനോം സീക്വന്‍സിങ് നടത്തണമെന്നാണ് ചട്ടം. അത് അനുസരിച്ചാണ് മൂന്നു പേരുടെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പലപ്പോഴും തെറ്റായ വാര്‍ത്തകള്‍ വരുന്നുണ്ട്. വകുപ്പിന്റെ വാര്‍ത്തകള്‍ക്ക് ഏകീകൃത രൂപം കിട്ടാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഇതില്‍ പുനപ്പരിശോധനയില്ലെന്ന് മന്ത്രി പറഞ്ഞു.