കർണാടകയിലും തമിഴ്‌നാട്ടിലും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ ; സ്‌കൂളുകളും തിയേറ്ററുകളും തുറക്കും

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : കര്‍ണാടകയിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുള്‍പ്പെടെ കൂടുതല്‍ മേഖലകളില്‍ ഇന്ന് മുതൽ ഇളവുകള്‍. കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്നു തുറക്കും. ടി.പി.ആര്‍ രണ്ടു ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്. വിദ്യാര്‍ഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്. ഡിഗ്രി മുതലുളള ക്ലാസുകള്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.

അതേസമയം തമിഴ്നാട്ടില്‍ സിനിമ തിയേറ്ററുകളും ബാറുകളും നിയന്ത്രണങ്ങളോടെ ഇന്നുമുതല്‍ പ്രവര്‍ത്തിക്കും. തിയേറ്ററില്‍ പകുതി ആളുകളെ അനുവദിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളിലെ അധ്യായനവും അടുത്തമാസം ഒന്നിന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐടി അനുബന്ധ സ്ഥാപനങ്ങളില്‍ മുഴുവന്‍ ജീവനക്കാരെയും അനുവദിക്കും. ബീച്ച്, നീന്തല്‍കുളം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മൃഗശാല എന്നിവിടങ്ങളില്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...