കൊച്ചി : ശമ്പള ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്‌റ്റേ ചെയ്തു. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി. സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം നീട്ടിവെയ്ക്കുന്നതിന് ന്യായീകരണമല്ലെന്നും ഹൈക്കോടതി വിലയിരുത്തി. ശമ്പളം നീട്ടിവെയ്ക്കാനുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല. ശമ്പളം നീട്ടിവെയ്ക്കുന്നത് ശമ്പളം നിരസിക്കുന്നതിന് തുല്യമാണ്. ദുരന്തനിവാരണ നിയമമോ പകര്‍ച്ചവ്യാധി നിയമമോ ഇത് സാധൂകരിക്കുന്നില്ല.
ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. നിശ്ചിത സമയത്തിനകം ശമ്പളം നല്‍കണമെന്ന് ചട്ടമില്ല. കൊവിഡ് ദുരന്ത നിവാരണത്തിനാണോ പണം ഉപയോഗിക്കുകയെന്ന് കോടതി ചോദിച്ചു. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയുള്ള ജീവനക്കാരുടെ സംഘടനകളാണ് ഹര്‍ജിക്കാര്‍. ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.