ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസമന്ത്രി. വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ സമവായത്തിലെത്തിയതിന് പിന്നാലെയാണ് നയം മാറ്റം മന്ത്രി തന്നെ സമ്മതിക്കുന്നത്. ഭരണപക്ഷ പ്രതിനിധികൾ സഹകരിച്ചതോടെ കെടിയുവിൽ ഇന്ന് ബജറ്റ് പാസാക്കി. കേരള രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ എസ് അനിൽകുമാറിനെ മാറ്റിയത് ഒത്തുതീർപ്പിന്‍റെ ഭാഗമല്ലെന്നാണ് ആർ ബിന്ദുവിന്‍റെ വിശദീകരണം. അനിൽകുമാറിന്‍റെ അപേക്ഷയിലാണ് നടപടി എന്ന് മന്ത്രി പറയുന്നു. 14 മാസത്തിന് ശേഷമാണ് സാങ്കേതിക സർവകലാശാലയിൽ സമാധാന അന്തരീക്ഷത്തിൽ ബോർഡ് ഓഫ് ഗവേഴ്നസ് യോഗം ചേർന്നത്.

കഴിഞ്ഞ തവണ ഗവർണർ യോഗത്തിനെത്തിയെങ്കിലും എംഎൽഎമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും വിട്ടുനിന്നതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇന്ന് ഗവർണ്ണറെ സ്വീകരിക്കാൻ വിസി സിസ തോമസിനൊപ്പം സിപിഎം എൽഎ ഐബി സതീഷും എത്തി. മാർച്ചിൽ പാസ്സാക്കേണ്ടിയിരുന്ന 373.52 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചു. കെടിയുവും ഡിജിറ്റലും കഴിഞ്ഞ് കാലിക്കറ്റിൽ വിസി നിർണ്ണയത്തിനുള്ള നടപടി ലോക് ഭവൻ തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...