പത്തനംതിട്ട: എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അവകാശ പത്രിക അംഗീകരിക്കുക, കലാലയങ്ങളിലെ സംഘടന സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ നിയമനിര്‍മ്മാണം നടപ്പിലാക്കുക, ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ ക്യത്യമായ പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ നിരവധിയായ ആവിശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എഐഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുമ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തങ്ങള്‍ വളരെ പരിതാപകരമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിന്‍ എബ്രഹാം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.അനിജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അശ്വിന്‍ മണ്ണടി, എഐഎസ്എഫ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം അഡ്വ. ആര്‍.ജയന്‍. സംസ്ഥാന കമ്മിറ്റി അംഗം ദേവദത്ത് എസ്, ആദര്‍ശ് എം സജി, ശരത് ലാല്‍, ആഷ്ന അയൂബ്, ആസാദ് ആര്‍, ഡിലന്‍ തോമസ്, അതുല്‍ പ്രതീഷ്, ആബേദ് പീറ്റര്‍, അശ്വിന്‍ എസ്, റ്റീന റോയ്, വിജില്‍ മല്ലപ്പള്ളി, സാരംഗി മണ്ണടി , സരയൂ ആര്‍, ഡെന്നി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-