ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി ശുചിമുറിയിൽ പ്രസവിച്ചു ; കുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്നൗ : പ്രസവത്തിനായി ആശുപത്രിയിലെത്തിയ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലാണ് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്. ഇതോടെ ശുചിമുറിയില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുകയും ഇതോടെ കുഞ്ഞ് പ്രസവത്തിനിടെ തന്നെ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ആശുപത്രിക്കു നേരെ ഉയരുന്നത്.  ജില്ലാ ആശുപത്രിയില്‍ പ്രസവവേദനയുമായി എത്തിയ രശ്മി എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു പകരം പല കാരണങ്ങള്‍ പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നു. രശ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പറഞ്ഞിട്ടും അധികൃതര്‍ അത് കണ്ട ഭാവം പോലും നടിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കുഞ്ഞ് മരിച്ചതിനു പിന്നാലെ ആശുപത്രിക്കു മുന്നില്‍ രശ്മിയും ബന്ധുക്കളും പ്രതിഷേധിച്ചു. ബിജെപി നേതാക്കളുടെ ഇടപെടലും വിഷയത്തിലുണ്ടായി. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വളരെ മോശം സമീപനമാണ് ഉണ്ടായതെന്ന് നേതാക്കള്‍ പ്രതികരിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടും പ്രതിഷേധം ശക്തമായി. പിന്നാലെ പ്രതിഷേധക്കാരെ കാണാനെത്തിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വേണ്ട നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. സംഭവത്തില്‍ കൃത്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...