റാന്നി : പത്താം ക്ലാസ്സ് പരീക്ഷ വിജയിച്ചു ഹയർ സെക്കന്ററി വിദ്യാഭ്യാസം തുടങ്ങുന്ന കുട്ടികളും രക്ഷിതാക്കളും അറിയേണ്ട കാര്യങ്ങൾ, തുടർ പഠനത്തിന് ഏത് കോമ്പിനേഷൻ തിരഞ്ഞെടുക്കണം, അതിലുള്ള ഉപരിപഠന സാദ്ധ്യതകൾ പരാമർശിക്കുന്ന ഓറിയന്റേഷൻ ക്ലാസ് നടത്തി. ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ലാസെടുത്തത്. ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നിറംപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ കെ.കെ രാജീവ്, എച്ച്എം ഇന്‍ചാര്‍ജ് വി സുലേഖ, ബി.പ്രമോദ് എന്നിവര്‍ പ്യസംഗിച്ചു. സ്കൂള്‍ സി ജി ആൻഡ് എ. സി കോര്‍ഡിനേറ്റര്‍ ജി മേരിദീപം ക്ലാസ് നയിച്ചു
ഉപരിപഠന സാദ്ധ്യതകൾ പരാമർശിക്കുന്ന ഓറിയന്റേഷൻ ക്ലാസ് നടത്തി
RECENT NEWS
Advertisment