ചിറ്റാർ മാർക്കറ്റ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് തെളിയിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : വർഷങ്ങളായി ചിറ്റാർ ടൗണിൽ പ്രവർത്തന രഹിതമായിക്കിടന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനസജ്ജമാക്കി. ആന്റോ ആന്റണിയുടെ ഫണ്ടിൽ നിന്ന് 2013 ൽ അനുവദിച്ച ലൈറ്റ് ഗ്യാരണ്ടി പീരിടിന്ശേഷം കേടായി. മെയിന്റനൻസ് ചെയ്യേണ്ടത് പഞ്ചായത്തിന്റെ ഉത്തവാദിത്വമായിരുന്നു. എന്നാൽ കഴിഞ്ഞ 9 വർഷത്തോളം പഞ്ചായത്ത്ഭരിച്ചവർ അതിന്ശ്രമിച്ചില്ല. കഴിഞ്ഞ വർഷം ഹൈമാസ്റ്റ് ലൈറ്റും പഞ്ചായത്തിലെ വിവിധ വാർഡ്കളിലായി തകരാറിലായ 11 മിനി മാസ്റ്റ് ലൈറ്റും ടെർണ്ടർ നൽകിയെങ്കിലും മാർച്ച് 31 മുമ്പ് പദ്ധതി നടത്താൻ അന്നത്തെ ഭരണ സമതിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ജൂൺ മാസം 13-ാം തീയതി യുഡിഎഫിന് അനുകൂലമായി ഭരണം മാറുകയും ഈ വർഷം പദ്ധതി അംഗീകാരം നേടിയ ഉടൻ തന്നെ ലൈറ്റ് സ്ഥാപിക്കുവാനുള്ള തീരുമാനം എടുക്കുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് എഗ്രിമെന്റ് വെച്ച കെൽ എന്ന കബനിക്ക് സമയബദ്ധിതമായി ലൈറ്റ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കരാറുകാർ എത്തി ലൈറ്റ് സ്ഥാപിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റ്റാന്റിംഗ് കമറ്റി ചെയർമ്മാർ രവി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൽ സൂസമ്മ ദാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആദർശ വർമ്മ, ജിദേഷ്ഗോപാലകൃഷ്ണൻ, ജയശ്രീ എംവി, ജോർജ് തെക്കേൽ, റീനാ ബിനു, ജോളി റെന്നി, വ്യാപാരി സംഘടനാ പ്രതിനിധി ജെപി, പ്രസന്നൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എംആർ ശ്രീധരൻ, മാധ്യമ പ്രവർത്തകൻ ഇകെ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...