ജനങ്ങള്‍ക്ക് പ്രയോജനപെടാതെ കോന്നി മണ്ഡലത്തിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : മുന്‍ എംഎല്‍എയുടെയും നിലവിലെ എംപിയുടേയും ഫണ്ടുകള്‍ ചിലവാക്കി ആഘോഷമായി ഉദ്ഘാടനങ്ങള്‍ നടത്തിയ കോന്നി നിയോജക മണ്ഡലത്തിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ നശിക്കുന്നു. നിരവധി ഹൈമാസ്റ്റ് ലൈറ്റുകളാണ് അടൂര്‍ പ്രകാശ് കോന്നി എം എല്‍ എ ആയിരുന്നപ്പോഴും ആന്റോ ആന്റണി എംപിയുടേയും വികസന ഫണ്ടുകള്‍ ഉപയോഗിച്ച് സ്ഥാപിച്ചത്. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ തുക വിനിയോഗിച്ചാണ് ഇവയില്‍ പലതും സ്ഥാപിച്ചത്‌. എന്നാല്‍ ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് പ്രവര്‍ത്തന രഹിതമാകുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും ഉള്ളത്.

കോന്നി, അരുവാപ്പുലം, ചിറ്റാര്‍, പ്രമാടം, സീതത്തോട്, മലയാലപ്പുഴ തുടങ്ങി പല പഞ്ചായത്തുകളിലും ഇത്തരം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ സമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ നശിച്ച് പോകുന്നവയാണ് ഇവയില്‍ ഏറെയും. മലയോര മേഖലകളിലെ പ്രധാന ജംഗ്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാകുന്നത് പൊതു ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

പുലര്‍ച്ചെയും മറ്റും ജോലിക്കും മറ്റാവശ്യങ്ങളുമായി യാത്ര ചെയ്യുന്നവര്‍ ഇരുട്ട് നിറഞ്ഞ ജംഗ്ഷനുകളില്‍ നിന്നാണ് ഇപ്പോള്‍ ബസ് കയറുന്നത്. ചിലയിടങ്ങളില്‍ ബള്‍ബുകള്‍ ഫ്യൂസാകുമ്പോള്‍ ചിലയിടത്ത് മറ്റ് തകരാറുകളും ഹൈമാസ്റ്റ് ലൈറ്റിനെ പ്രവര്‍ത്തന രഹിതമാക്കുന്നു. കാട്ടുപന്നിയുടെയും മറ്റും ആക്രമണങ്ങള്‍ വര്‍ധിക്കുന്ന മലയോര മേഖലകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ കണ്ണടയ്ക്കുന്നത് വലിയ ബുദ്ധിമുട്ടാണ് ജനങ്ങള്‍ക്ക് സൃഷ്ടിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...