Tuesday, May 28, 2024 2:21 pm

മരം മുറിക്കേസ് കര്‍ഷകരെ പ്രതിയാക്കാനാള്ള എല്ലാ നീക്കവും ചെറുക്കും ; ഹൈറേഞ്ച് സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുട്ടില്‍ അനധികൃത മരം മുറിക്കേസില്‍ ക‍ര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനംവകുപ്പ്. ഉന്നതരുടെ പേരുകള്‍ പുറത്തു വന്നിട്ടും ഒന്നുമറിയാത്ത കര്‍ഷകര്‍ക്കുമേല്‍ കുറ്റങ്ങള്‍ ചുമത്താനാണ് നീക്കം. ഇതിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി വലിയ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസെടുത്താല്‍ കര്‍ഷകരുമായിചേര്‍ന്ന് ജനകീയ പ്രതിരോധം തീര്‍ക്കും. ആവശ്യമെങ്കില്‍ കര്‍ഷകര്‍ക്ക് നിയമസഹായം നല്‍കുമെന്നും സമിതി അറിയിച്ചു.

മന്ത്രിയുടേതടക്കം പേരുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് അനധികൃത മരം മുറിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആദ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. 2020 ഒക്ടോബര്‍ 24 ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് കര്‍ഷകര്‍ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചത്. കര്‍ഷകര്‍ക്ക് നല്‍കിയ അവകാശം ദുരുപയോഗിച്ച്‌ അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണ് വനംവകുപ്പിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് മരംമുറിച്ച ഇടനിലക്കാരെ കണ്ടെത്താതെ പാവപ്പെട്ട കര്‍ഷകര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമെന്ന് സമിതി ആരോപിച്ചു. വനംവകുപ്പ് കേസെടുക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി നിയമസഹായം നല്‍കും.

അനധികൃത മരം മുറിയില്‍ ക‍ര്‍ഷകര്‍ക്കെതിരെ കേസെടുക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ റെയ്ഞ്ചര്‍മാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കേസെടുക്കണമെന്ന് കാണിച്ച്‌ മൂന്നാര്‍ ഡി.എഫ്‌.ഒ രണ്ട് തവണ ഉത്തരവിറക്കിയതിന് പിന്നാലെയായിരുന്നു ഇത്. വനംവകുപ്പ് കേസെടുക്കല്‍ നടപടിയായി മുന്നോട്ട് പോകുമ്പോള്‍ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കാത്തത് ഒളിച്ചുകളിയാണെന്നും സമിതി ആരോപിച്ചു. അധികൃതരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് സംരക്ഷണസമിതിയുടെ ഈ നീക്കം. മരം മുറിക്കേസില്‍ ആദ്യമായിട്ടാണ് ഹൈറേഞ്ച് സംരക്ഷണ സമിതി അവരുടെ നിലപാട് വ്യക്തമാക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയില്‍ കാടുപിടിച്ച് കനാൽത്തീരങ്ങൾ

0
ആലപ്പുഴ : നഗരത്തിലെ ചുങ്കം മുതൽ പടിഞ്ഞാറോട്ടു നീണ്ടുകിടക്കുന്ന വാണിജ്യക്കനാലിന്റെ ഇരുകരകളും...

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

0
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്...

അനധികൃത നിർമ്മാണം ; വർക്കല പാപനാശത്ത് നടപടികളുമായി നഗരസഭ

0
തിരുവനന്തപുരം: വർക്കല പാപനാശം നോർത്ത് ക്ലിഫിൽ അനധികൃത നിര്‍മ്മാണൾക്കെതിരെ നഗരസഭയുടെ നടപടി....

രാജ്യസഭാ സീറ്റിൽ പുതുമുഖങ്ങൾ പരിഗണനയിലുണ്ട് – സാദിഖലി തങ്ങൾ

0
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥി ചർച്ചയിലേക്ക്...