എറണാകുളം – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ സ്ത്രീയ്ക്ക് നേരെ പീഡന ശ്രമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എറണാകുളം – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ സ്ത്രീയ്ക്ക് നേരെ പീഡന ശ്രമം. ഇന്നലെ രാത്രിയോടെയാണ് സംഭവം. സഹയാത്രികനില്‍ നിന്നാണ് പീഡന ശ്രമമുണ്ടായത്. യുവതി അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപെട്ടു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

43 കാരിയായ ചാത്തമംഗലം സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളത്ത് ഹോം നഴ്‌സായി ജോലിചെയ്യുന്ന ഇവര്‍ കോഴിക്കോട്ടെ വീട്ടിലേക്ക് വരുകയായിരുന്നു. തീവണ്ടിയിലെ അവസാന കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യവേ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് അപമാനിക്കാന്‍ ശ്രമിച്ചത്.

മദ്യലഹരിയിലായിരുന്ന പ്രതി തൃശ്ശൂരില്‍നിന്ന് കയറിയതുമുതല്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഈ സമയം മറ്റൊരു കുടുംബവും ഇതേ കമ്പാര്‍ട്ടുമെന്റിലുണ്ടായിരുന്നു. തൃശൂര്‍ വിട്ടശേഷം അക്രമം ഭയന്ന് സ്ത്രീ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് കുടുംബം ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ചാടിരക്ഷപെടുകയായിരുന്നു. പ്രതിയെ തിരിച്ചറിയാനായിട്ടില്ല. കോഴിക്കോട് റെയില്‍വേ പോലീസ് യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...