ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികൾ; പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

For full experience, Download our mobile application:
Get it on Google Play

ഉഡുപ്പി ; കർണാടകയിലെ ക്ലാസ് മുറികളിൽ ഹിജാബ് ഉപയോഗിക്കാൻ അനുമതി ചോദിച്ചു ഹർജി നൽകിയ വിദ്യാർഥികളെ പ്ലസ് ടു പരീക്ഷ എഴുതാൻ അനുവദിക്കാതെ കോളജ് അധികൃതർ. പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ഥിനികളെയാണ് അധികൃതര്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ മടക്കി അയച്ചത്. ആലിയ ആസാദി, റേഷം എന്നീ വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതാൻ ഉഡുപ്പിയിലെ വിദ്യോദയ പിയു കോളജ് അനുവാദം നിഷേധിച്ചത്. ഹാള്‍ടിക്കറ്റ് ശേഖരിച്ച് പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ സമ്മതിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരീക്ഷ ബഹിഷ്‌കരിച്ച് തിരിച്ചുപോയി.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ രണ്ടാംഘട്ട ബോര്‍ഡ് പരീക്ഷയ്ക്കാണ് വെള്ളിയാഴ്ച കര്‍ണാടകയില്‍ തുടക്കമായത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനം ശരിവെച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഹിജാബ് ധരിച്ച് കൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആലിയ ആസാദി കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാൽ, അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഹിജാബ് ധരിച്ച് കൊണ്ട് തന്നെ ഇവര്‍ പ്രതിഷേധമെന്ന രീതിയില്‍ പരീക്ഷയ്‌ക്കെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനത്തിനെതിരായ 15 പരാതികളാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഹിജാബ് ധരിക്കുകയെന്നത് അവിഭാജ്യ ഘടകമല്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...