ഹിജാബ് അനുകൂല പ്രകടനവുമായി ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹിജാബ് അനുകൂല പ്രകടനവുമായി രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകള്‍. മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ടിലാണ് ഹിജാബ് അനുകൂല മുദ്രാവാക്യങ്ങളും ബാനറുകളും ഉയര്‍ത്തി ഡെലിഗേറ്റുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇസ്ലാമില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഐക്യദാര്‍ഢ്യ പ്രകടനം. കര്‍ണാടകയില്‍ നിലവില്‍ വന്ന നിയമം ആയതിനാല്‍ നമ്മള്‍ സുരക്ഷിതരാണെന്ന് കരുതരുതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇസ്ലാമില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന കര്‍ണാടക ഹൈക്കോടതിയില്‍ വിധിയില്‍ വലിയ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വധഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിശാല ബെഞ്ച് ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജയബുന്നീസ മൊഹിയുദ്ദീന്‍ ഖാസി എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്.

ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ തൗഹീദ് ജമാഅത്ത് സംഘടനയുടെ 2 ഭാരവാഹികളെ തമിഴ്‌നാട്ടില്‍ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. തിരുനെല്‍വേലിയില്‍ കോവൈ റഹ്മത്തുല്ലയും തഞ്ചാവൂരില്‍ ജമാല്‍ മുഹമ്മദ് ഉസ്മാനിയുമാണ് അറസ്റ്റിലായത്. പ്രകോപന പ്രസംഗത്തിന്റെ പേരില്‍ കോവൈ റഹ്മത്തുല്ലയ്‌ക്കെതിരെ നേരത്തേ കേസ് എടുത്തിരുന്നു.

സ്‌കൂള്‍, കോളേജ് യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായ ആചാരമല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...