ഡല്‍ഹി : ഹിജാബ് വിവാദത്തില്‍ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിവാദമല്ല, ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് പിന്തള്ളാനുള്ള നീക്കം ആണ് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്നും ഹിജാബ് നിരോധനം ഏതു വസ്ത്രം ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഹിജാബ് വിവാദമല്ല, ഗൂഢാലോചന ആണെന്ന് ഗവര്‍ണര്‍
RECENT NEWS
Advertisment