മാലിന്യശേഖരണ തൊഴിലാളിയെ കൊലപ്പെടുത്തിയ യുവാക്കള്‍ക്കെതിരെ പോക്‌സോ കേസും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കലൂരില്‍ കാറിടിച്ച്‌ മാലിന്യശേഖരണ തൊഴിലാളിയെ കൊലപ്പെടുത്തിയ യുവാക്കള്‍ക്കെതിരെ പോക്‌സോ കേസും. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവരെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ഒരാളെ ലഹരി മരുന്ന് നല്‍കി ലൈംഗിക ചൂഷണം ചെയ്തതിനാണ് കേസ്. അപകടത്തിന് പിന്നാലെ പെണ്‍കുട്ടികള്‍ സ്ഥലത്തുനിന്ന് രക്ഷപെട്ടിരുന്നു. ഇവരെ കണ്ടെത്തി പോലീസ് മൊഴിയെടുത്തതോടെയാണ് ലൈംഗിക ചൂഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് എം.ഡി.എം.എ യും കഞ്ചാവും കണ്ടെടുത്തിരുന്നു. കാര്‍ ഓട്ടോയിലിടിച്ച്‌ നിര്‍ത്താതെ പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...