പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ പിഴുതെറിഞ്ഞ് വേറിട്ട പ്രതിഷേധവുമായി മലയോര കർഷകർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ പിഴുതെറിഞ്ഞ് വേറിട്ട പ്രതിഷേധവുമായി മലയോര കർഷകർ. എല്ലാ വർഷവും ഒരു ദിവസം മാത്രം മരം നട്ട് ഫോട്ടോ ഷൂട്ട് നടത്തുകയും വ്യാജ മരവാദം ഉയർത്തി മലയോര കർഷകനെ ദ്രോഹിക്കുകയും ചെയ്യുന്ന ലോക രാജ്യങ്ങളുടെ കാർബൺ ഫണ്ടിൽ നിന്നും വിഹിതം കൈപ്പറ്റുന്ന വ്യാജ പരിസ്ഥിതി സ്നേഹികൾക്കെതിരെ കിഫ (KIFA ) യുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം.

സ്വന്തം കൃഷിഭൂമിയിലെ മരങ്ങൾ വെട്ടിവിൽക്കാൻ അവകാശമില്ലാത്തിടത്തോളം പുതിയ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയില്ല എന്നും നിലവിൽ ഉള്ള വൃക്ഷത്തൈകൾ പിഴുതെറിയും എന്നുമാണ് മലയോര കർഷകരുടെ നിലപാട്. വർഷം മുഴുവൻ വൃക്ഷങ്ങൾ നടുകയും വ്യാജ പരിസ്ഥിതി സ്നേഹികൾ പോകും പോലെ പോകാതെ അവയെ വർഷങ്ങളോളം പരിപാലിക്കുകയും ചെയ്യുന്ന കർഷകന് അവ പൂർണ വളർച്ചയെത്തുമ്പോൾ വെട്ടിവിൽക്കാനുള്ള അവകാശം നിഷേധിക്കുന്ന വ്യാജ പരിസ്ഥിതി സ്നേഹികളായ മരവാദികൾക്കെതിരെയാണ് കർഷകരുടെ പ്രതിഷേധം. നിലവിൽ 54% മരാവരണവും അതിവർഷവും ഉള്ള കേരളത്തിൽ ബുദ്ധിശൂന്യമായ മരം നടീൽ പ്രഹസനം നടത്തുന്നത് ലോക രാജ്യങ്ങളുടെ കാർബൺ ഫണ്ടിൽ നിന്നും വിഹിതം പറ്റാൻ വേണ്ടി മാത്രമാണ് എന്നാണ് കർഷകരുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...