ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ മനോഹരന്‍ കുഴഞ്ഞുവീണ് മരിച്ചത് കസ്റ്റഡി മര്‍ദനംമൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ മനോഹരന്‍ കുഴഞ്ഞുവീണ് മരിച്ചത് കസ്റ്റഡി മര്‍ദനംമൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം. ഹൃദയാഘാതമുണ്ടായെങ്കില്‍ അതിന് കാരണം പോലീസ് മര്‍ദനമെന്ന് അമ്മയും സഹോദരനും ആരോപിച്ചു. മരണത്തിന് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും കുടുംബത്തിന് നിയമസഹായം നല്‍കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു.തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്‍ കഴിഞ്ഞ ശനിയാഴ്ച സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചതില്‍ സമഗ്രമായ അന്വേഷണമെന്ന ആവശ്യം ശക്തമാവുകയാണ്. മനോഹരന്‍റെ മരണത്തിനു പിന്നില്‍ പോലീസ് മര്‍ദനം തന്നെയാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും കുടുംബം ആവര്‍ത്തിച്ചു.

പോലീസ് മര്‍ദനമാണ് മനോഹരന്റെ മരണകാരണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും കെ.സുധാകരന്‍. കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഹൃദയസ്തംഭനമെന്ന രീതിയില്‍ കേസ് അവസാനിപ്പിക്കാനാണ് ശ്രമമെന്നും കുടുംബത്തെ സന്ദര്‍ശിച്ചശേഷം കെ.സുധാകരന്‍ ആരോപിച്ചു. മനോഹരന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കണമെന്നും കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ട് മറ്റന്നാള്‍ മുതല്‍ ബി.ജെ.പിയും സമരത്തിനൊരുങ്ങുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...