ഉത്തരേന്ത്യയിലെ കനത്തമഴയെ തുടർന്ന് ഹിമസാഗർ എക്സ്പ്രസ്സ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉത്തരേന്ത്യയിലെ കനത്തമഴയെ തുടർന്ന് കന്യാകുമാരിയിൽ ജമ്മുകശ്മീരിലെ കത്രയിലേക്ക് സർവീസ് നടത്താനിരുന്ന ഹിമസാഗർ എക്സ്പ്രസ്സ് റദ്ദാക്കി. ഇന്ന് ഉച്ചക്ക് 2.15ന് കന്യാകുമാരിയിൽ നിന്നും യാത്രതിരിക്കാനിരുന്ന ട്രെയിനാണ് റദ്ദാക്കിയത്. മാത വൈഷ്‍ണോ ദേവി യാത്ര ട്രാക്കിൽ മേഘവിസ്ഫോടനത്തെ തുടർന്ന് വലിയ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇവിടെ വലിയ നാശംനേരിട്ടിരുന്നു. ഇവിടെ നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങികിടക്കുന്നുണ്ടെന്നാണ് സംശയം. രക്ഷാപ്രവർത്തകർ ഇവിടെ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇതിനിടയിലാണ് ഹിമസാഗർ എക്സ്‍പ്രസ്സ് റദ്ദാക്കിയിരിക്കുന്നത്.

നാല് ദിവസമെടുത്താണ് കന്യാകുമാരിയിൽ നിന്ന് സർവീസ് തുടങ്ങുന്ന ഹിമസാഗർ എക്സ്പ്രസ്സ് കത്രയിലെ മാതാ വൈഷ്‍ണോ ദേവി സ്റ്റേഷനിൽ എത്തുന്നത്. ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും കനത്ത മഴയും മേഘവിസ്ഫോടനവും മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങൾ കൂടി അധികൃതർ സ്ഥിരീകരിച്ചതോടെ മരണസംഖ്യ 45 ആയി. മണ്ണിടിച്ചിലിൽ പാലങ്ങൾ തകരുകയും വൈദ്യുതി ലൈനുകൾക്കും മൊബൈൽ ടവറുകൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...