പത്തനംതിട്ട : ഇലന്തൂര്‍ നരബലിയിലെ പ്രതികള്‍ക്ക് മത ഭീകരവാദ സംഘടന ബന്ധം ഉണ്ടോ എന്നതിനെ സംബന്ധിച്ചും, ഇത്തരം സംഭവങ്ങള്‍ മുമ്പും ഇവരുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ചും ഉന്നത തല അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദിആവശ്യപ്പെട്ടു. നരബലി നടന്ന ഇലന്തൂര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചതിനുശേഷം ആണ് ഹിന്ദു ഐക്യവേദി നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.
ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. കെ. ഹരിദാസ്, ജില്ലാപ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ ജില്ലാവര്‍ക്കിംഗ് പ്രസിഡന്റ് പി. എന്‍. രഘുത്തമന്‍, ജില്ല ജനറല്‍ സെക്രട്ടറിമാരായ സതീഷ് മല്ലപ്പള്ളി, കെ. ശശിധരന്‍, ജില്ലാസംഘടനാ സെക്രട്ടറി സി. അശോക് കുമാര്‍, ജില്ല ട്രഷറര്‍ രമേശ് മണ്ണൂര്‍, ഇലന്തൂര്‍ ഹരി, എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സജീവ പ്രവര്‍ത്തകനും, ഭരണകക്ഷിയുടെ പ്രാദേശിക പ്രവര്‍ത്തകനുമായ ഭഗവത് സിംഗ് നരബലിക്ക് ഉപദേശം നല്‍കുകയും രണ്ടു സ്ത്രീകളെ കണ്ടെത്തി വില്‍പ്പന നടത്തുകയും ചെയ്ത പെരുമ്പാവൂര്‍ സ്വദേശി ഷാഫി എന്ന റഷീദ് എന്ന ഏജന്റ് എന്നിവരെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം അനിവാര്യമാണ്. മനുഷ്യക്കടത്ത് സംഘങ്ങളുമായി ഇവര്‍ക്കുള്ള ബന്ധം സംബന്ധിച്ചും അന്വേഷണ വിധേയമാക്കണം.
നിര്‍ധനരായ രണ്ട് സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തി എന്നതും അവരെ നരബലിക്കിരയാക്കി എന്നതും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധ്യമല്ല. പരിഷ്‌കൃത സമൂഹം നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉപേക്ഷിച്ച നരബലി അടക്കമുള്ള പ്രാകൃത അറബ് മന്ത്രവാദം വീണ്ടും തിരിച്ചുവരുന്നു എന്നതും നരബലിക്കായി നിര്‍ധനരായ സ്ത്രീകളെ ഉപയോഗപ്പെടുത്തുന്നു എന്നതും സാക്ഷര കേരളം അതീവ ജാഗ്രതയോടെ കാണേണ്ടതാണെന്ന് ഇ. എസ് ബിജു പറഞ്ഞു