മലയാളിയായ പൂജാരി തമിഴ് യുവതിയെ കടത്തിക്കൊണ്ടു പോയതായി പരാതി

For full experience, Download our mobile application:
Get it on Google Play

രാജപാളയം : മലയാളിയായ പൂജാരി തമിഴ് യുവതിയെ കടത്തിക്കൊണ്ടു പോയതായി പരാതി. യുവതിയെ കണ്ടെത്താന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ ഭര്‍ത്താവ് രാജപാളയം മീനാക്ഷിപുരം സ്വദേശി മധുരപാണ്ഡ്യന്‍ ആവശ്യപ്പെട്ടു. 12 വര്‍ഷമായി തുണിക്കച്ചവടം ചെയ്യുകയാണ് മധുരപാണ്ഡ്യന്‍. അഞ്ചു മാസം മുന്‍പാണു രാജപാളയം മീനാക്ഷിപുരം മാരിയമ്മന്‍ കോവിലിലെ ചടങ്ങുകള്‍ക്കായി പൂജാരിയായി സമ്പത്ത് എന്ന പേരില്‍ മലയാളി യുവാവ് എത്തിയത്.

മധുരപാണ്ഡ്യനേയും രണ്ടും ആറും വയസ്സുള്ള മക്കളേയും ഉപേക്ഷിച്ച്‌ മധുരപാണ്ഡ്യന്റെ ഭാര്യ അര്‍ച്ചനാ ദേവി (27) പൂജാരിക്കൊപ്പം പോയി. വിരുദനഗര്‍ ദളവാപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ബന്ധുക്കളുടെ അടുത്ത് എത്തിച്ചെങ്കിലും അടുത്ത ദിവസം തന്നെ യുവതി പൂജാരിക്കൊപ്പം വീണ്ടും ഇറങ്ങിപ്പോയി. കഴിഞ്ഞ ജൂലൈയിലാണു സംഭവം. അത്തവണ 19 പവന്‍ സ്വര്‍ണവുമായാണു യുവതി വീടുവിട്ടത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നാണു സമ്പത്ത് അവിടെ പറഞ്ഞിട്ടുള്ളത്. പേരും സ്ഥലവുംമെല്ലാം വ്യാജമാണെന്നു മധുരപാണ്ഡ്യന്‍ സംശയിക്കുന്നു.

ഇലന്തൂരിലെ ഇരട്ട നരബലി വാര്‍ത്തയറിഞ്ഞതോടെ ഭീതിയിലാണു മധുരപാണ്ഡ്യന്‍. കേരള പോലീസില്‍ എസ്‌.ഐയായിരുന്നുവെന്നും ആ ജോലി ഉപേക്ഷിച്ചാണു പൂജാരിയായി ജോലി ചെയ്യുന്നതെന്നുമാണു സമ്പത്ത് അവിടെയുള്ളവരോട് പറഞ്ഞത്. കൂടാതെ 2 വീടുകളുണ്ടെന്നും പറഞ്ഞിരുന്നു. തെളിവിനായി പോലീസ് വാഹനത്തിനു മുന്‍പില്‍ നില്‍ക്കുന്ന ചിത്രവും കാണിച്ചിരുന്നു.‌ സ്വര്‍ണം അപഹരിച്ചശേഷം സമ്പത്ത് യുവതിയെ അപായപ്പെടുത്തിയിട്ടുണ്ടാകുമോയെന്ന ആശങ്കയിലാണു മധുരപാണ്ഡ്യന്റെ കുടുബം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...