കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹല്‍ദിയയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐഒസിഎല്‍) റിഫൈനറിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ റിഫൈനറിക്കുള്ളിലെ ഗ്യാസ് ടാങ്കറിന്റെ പൈപ്പില്‍ ചൂടുവെള്ളം വീണാണ് അപകടമുണ്ടായത്. നാഫ്ത ഗ്യാസൊലൈന്‍ പൈപ്പില്‍ വെള്ളം കയറിയപ്പോള്‍ തീപിടിക്കുകയും തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മൂന്ന് തൊഴിലാളികളെ റിഫൈനറിക്കടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊല്‍ക്കത്തയിലേക്ക് റഫര്‍ ചെയ്തു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്വേഷണങ്ങള്‍ക്കായി സംഭവസ്ഥലം ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.





























