ജോലിക്കും വിദ്യാഭ്യാസത്തിനും കോടതി നടപടികൾക്കും ഹിന്ദി നിര്‍ബന്ധം : കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജോലിക്കും വിദ്യാഭ്യാസത്തിനും കോടതി നടപടികൾക്കും ഇനി  ഹിന്ദി നിർബന്ധമാക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, എന്നിവിടങ്ങളിൽ ആശയവിനിമയം ഹിന്ദിയിലാക്കണമെന്നത് ഉൾപ്പെടെയുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ പാർലമെന്‍ററികാര്യ സമിതി രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി കഴിഞ്ഞു.

കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള പരീക്ഷ ഹിന്ദിയിലാക്കണമെന്നും ഔദ്യോ​ഗിക ഭാഷാ പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ടിൽ ശുപാർശയുണ്ട്. 112 ഇന ശിപാർശകളാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിൽ ജോലി ചെയ്യാനും കേന്ദ്ര സർവകലാശാലകളിലും എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കാനും സർക്കാർ ജോലിക്കുള്ള പരീക്ഷകളിലും ഹിന്ദി നിർബന്ധമാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

ജോലിയില്‍ പ്രവേശിച്ചാല്‍ ഹിന്ദിയില്‍ പ്രാവീണ്യം ഉള്ളവര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഹിന്ദി ഭാഷയറിയാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും മറുപടി തൃപ്തികരമല്ലെങ്കില്‍ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അക്കാര്യം സൂചിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാര്‍ പരസ്യങ്ങൾ 50 ശതമാനവും ഹിന്ദിയില്‍ ആവണം. മുന്‍പേജില്‍ വരുന്ന പരസ്യങ്ങള്‍ ഹിന്ദിയിലായിരിക്കണം.

ഇംഗ്ലീഷിലുള്ള പരസ്യങ്ങള്‍ ഉൾപേജുകളിൽ ചെറുതായി മാത്രമേ നല്‍കാവൂ. ഓഫീസുകളിലെ നടപടിക്രമങ്ങളും ഹിന്ദിയിലാവണം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതി മുതല്‍ കീഴ്‌ക്കോടതികള്‍ വരെ ഔദ്യോഗിക രേഖകള്‍ ഹിന്ദിയിലേക്ക് മാറ്റണം. ഈ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ നടപടിക്രമങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഭരണഘടനപരമായി ആവശ്യമായി വന്നാൽ മാത്രം നൽകിയാൽ മതി. വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ഹിന്ദിയാവണം. ഐക്യരാഷ്ട്ര സഭയിലും ഹിന്ദി അംഗീകൃത ഭാഷയാക്കി കൊണ്ടുവരണം തുടങ്ങിയവയാണ് നിര്‍ദേശങ്ങളില്‍ ഉള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും ; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം

0
ടെഹ്റാൻ: ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക്...

നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ; അന്വേഷണം

0
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ നവവരനെ...

മെക്സിക്കോയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി

0
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി....

കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് പകരം വിരമിച്ച സൈനികർ ; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ ഡ്രൈവർമാർക്ക്...

0
വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ...