ബെംഗളൂരു: കര്‍ണാടകത്തില്‍ താലിബാന്‍ സര്‍ക്കാര്‍ കൈയടക്കുമെന്ന് ഹിന്ദു പ്രവര്‍ത്തകര്‍ ഭയപ്പെടുന്നുവെന്ന് ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍. പോലീസ് മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യത്‌നാല്‍. മുമ്പത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് ഹിന്ദു പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തിരുന്നു. ഇപ്പോള്‍ അതേ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പോലീസ് മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹിന്ദു പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച യത്നാല്‍ പറഞ്ഞു.
ഡിഎസ്പി ഓഫീസില്‍ ഹിന്ദു, ബിജെപി പ്രവര്‍ത്തകര്‍ മര്‍ദനത്തിനിരയായി. അവര്‍ താലിബാനികളോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരോ അല്ല. ഇത് പോലീസിനോടുള്ള ബഹുമാനം കുറയ്ക്കുമെന്നും യത്നാല്‍ പറഞ്ഞു. ‘ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ല. ഹിന്ദുക്കള്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നില്ല. ഞങ്ങള്‍ ഒരു മതത്തിനും എതിരല്ല. ഞങ്ങളുടെ പോരാട്ടം ഹിന്ദുത്വത്തിനു വേണ്ടിയാണ്- ബിജെപി എംഎല്‍എ പറഞ്ഞു.