കർണാടക താലിബാൻ സർക്കാർ ഏറ്റെടുക്കുമെന്ന് ഹിന്ദുക്കൾ ഭയപ്പെടുന്നു ; വിദ്വേഷ പരാമർശവുമായി ബിജെപി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടകത്തില്‍ താലിബാന്‍ സര്‍ക്കാര്‍ കൈയടക്കുമെന്ന് ഹിന്ദു പ്രവര്‍ത്തകര്‍ ഭയപ്പെടുന്നുവെന്ന് ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍. പോലീസ് മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യത്‌നാല്‍. മുമ്പത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് ഹിന്ദു പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തിരുന്നു. ഇപ്പോള്‍ അതേ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പോലീസ് മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹിന്ദു പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച യത്നാല്‍ പറഞ്ഞു.

ഡിഎസ്പി ഓഫീസില്‍ ഹിന്ദു, ബിജെപി പ്രവര്‍ത്തകര്‍ മര്‍ദനത്തിനിരയായി. അവര്‍ താലിബാനികളോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരോ അല്ല. ഇത് പോലീസിനോടുള്ള ബഹുമാനം കുറയ്ക്കുമെന്നും യത്നാല്‍ പറഞ്ഞു. ‘ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ല. ഹിന്ദുക്കള്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നില്ല. ഞങ്ങള്‍ ഒരു മതത്തിനും എതിരല്ല. ഞങ്ങളുടെ പോരാട്ടം ഹിന്ദുത്വത്തിനു വേണ്ടിയാണ്- ബിജെപി എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...