കറുകച്ചാല്‍ : ഹിന്ദു ഐക്യവേദി മകര സംക്രാന്തി മുതല്‍ ശിവരാത്രി വരെ നടത്തുന്ന ഹിന്ദു രക്ഷാനിധി ധന സമാഹരണത്തിന്റെ ഭാഗമായി തുക കൈമാറി. നെടുംകുന്നം പഞ്ചായത്തില്‍ ബി.ജെ.പി ദേശീയ സമിതി അംഗം ജി.രാമന്‍ നായര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കരിക്കാണ് തുക കൈമാറിയത് .ഐക്യവേദി സംസ്ഥാന സമിതി അംഗം പ്രൊഫ.ഹരിലാല്‍, താലൂക്ക് പ്രസിഡന്റ് മണി മൈലമണ്‍, സെക്രട്ടറി സുനില്‍ പാറത്താനം, ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ് സജീവ്, ജനറല്‍ സെക്രട്ടറി റ്റി.എസ് ജയകുമാര്‍, വൈസ് പ്രസിഡന്റ് രാജേഷ്, ട്രഷറര്‍ എന്‍. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഹിന്ദു രക്ഷാനിധി ധന സമാഹരണo ; തുക കൈമാറി
RECENT NEWS
Advertisment