പമ്പാ മണപ്പുറത്ത് പന്തലൊരുക്കി രാമകഥാ പ്രഭാഷണം ; ഹൈക്കോടതി വിലക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പമ്പാ മണപ്പുറത്ത് കൂറ്റന്‍ പന്തൊലൊരുക്കി നടത്തുന്ന രാമകഥാ പ്രഭാഷണം ഹൈക്കോടതി വിലക്കി. ഗുജറാത്ത് സ്വദേശി മുരാരി ബാപ്പുവിന്റെ നേത്യത്വത്തില്‍ നടന്ന പരിപാടിയാണ് കോടതി തടഞ്ഞത്. അനുമതിയില്ലാതെ കൂറ്റന്‍ പന്തല്‍ ഒരുക്കി പ്രഭാഷണം നടത്തുകയാണന്ന മാധ്യമവാര്‍ത്തയെത്തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും പി ജിഅജിത് കുമാറും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. മണപ്പുറത്ത് ശീതീകരിച്ച പന്തലും സംഘാടകരുടെ താമസത്തിനായി 24 കുടിലുകളും സ്ഥാപിച്ചായിരുന്നു പരിപാടി.

പന്തല്‍ പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടു. സംഘാടകര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ പോലീസിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ വനം വകുപ്പിന്റെയോ അനുമതി വാങ്ങിയിരുന്നില്ല. അനുമതി നല്‍കിയിട്ടില്ലെന്നു ജില്ലാ ഭരണകൂടവും വനം വകുപ്പും അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചേ പരിപാടി പാടുള്ളൂവെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശവും അവഗണിച്ചു. ബന്ധപ്പെട്ടവര്‍ അനുമതി നല്‍കുകയാണെങ്കില്‍ പമ്പാ ഗണപതി ക്ഷേത്രത്തിന്റെ ഹാളില്‍ പരിപാടി നടത്താമെന്നു കോടതി നിര്‍ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...