കൊച്ചി: ഉത്സവ നടത്തിപ്പിന് ഹിന്ദു പോലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മിഷണർ. ക്രമസമാധാനം പാലിക്കാനും ഗതാഗതം നിയന്ത്രിക്കാനുമാണ് കമ്മിഷണർ ഹിന്ദു പോലീസുകാരെ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് തൃപ്പൂണിത്തറ ദേവസ്വം അസി.കമ്മിഷണറാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് കത്ത് നൽകിയത്. വെെറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തെെപ്പൂയം ഉത്സവത്തിനായാണ് ഇത്തരത്തിൽ ഡ്യൂട്ടിക്കായി ഹിന്ദു പോലീസുകാരെ ആവശ്യപ്പെട്ടത്.
വെെറ്റില ക്ഷേത്രത്തിലെ തെെപ്പൂയം ഉത്സവുമായി ബന്ധപ്പെട്ട് പോലീസുകാരെ നിയോഗിക്കേണ്ടതു സംബന്ധിച്ച് എന്നാണ് കത്തിൽ വിഷയമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. “വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 1195 എംഇ തൈപ്പൂയ മഹോത്സവം 08/02/202 ൽ കൊണ്ടാടുകയാണ്. ക്ഷേത്രത്തിന് മുൻവശത്ത് മൊബിലിറ്റി ഹബ് നിലവിൽ വന്നതിനാൽ ട്രാഫിക് കൂടുതലായതുകൊണ്ട് പൂയം മഹോത്സവത്തോടനുബന്ധിച്ച് ഗതാഗത തടസങ്ങൾ ഒഴിവാക്കാനും ധാരാളം കാവടി ഘോഷയാത്രകൾ നടക്കുന്നതിനാൽ ക്രമസമാധാനം പാലിക്കുവാൻ ആവശ്യമായ ഹിന്ദുക്കളായ പോലീസ്, വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു,”-എന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്