Saturday, May 4, 2024 1:54 am

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു ; കേരളത്തിൽ നിന്ന് പത്തുപേർക്ക് സ്തുത്യർഹ്യ സേവനത്തിനുള്ള പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പത്തുപേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ സിന്ധ്യ പണിക്കര്‍, സിബിഐ കൊച്ചി യൂണിറ്റിലെ അഡിഷണൽ എസ്പി ടി വി ജോയ് എന്നിവർ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരത്തിന്  അർഹരായി. ടി വി ജോയിക്ക് 2011ലും രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു. സത്യം കമ്പ്യൂട്ടർ കേസ്, തെൽഗി വ്യാജ മുദ്രപ്പത്ര കേസ്, റെയിൽവേ റിക്രൂട്ട്മെന്റ് അഴിമതി, ബെല്ലാരിയിലെ അനധിക്യത ഖനനം, വ്യാപം അഴിമതി എന്നിവ അന്വേഷിച്ചിട്ടുണ്ട്.

തൃശൂര്‍ പോലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ മനോജ്കുമാർ, ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍ ഡപ്യൂട്ടി കമാന്റന്റ്  സി വി പാപ്പച്ചന്‍, മുന്‍ പത്തനംതിട്ട സിബിസിഐഡി ഡിവൈഎസ്പി എസ് മധുസൂതനന്‍, ചങ്ങനാശേരി ഡിവൈഎസ്പി എസ് സുരേഷ് കുമാര്‍, കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി എന്‍ രാജന്‍, കണ്ണൂര്‍ ട്രാഫിക് എഎസ്ഐ കെ മനോജ് കുമാര്‍, തൃശൂര്‍ റിസര്‍വ് ബറ്റാലിയന്‍ അസിസ്റ്റന്‍റ് കമാന്റന്റ്  എല്‍ സോളമന്‍, ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് സബ് ഇന്‍സ്പക്ടര്‍ പി രാഗേഷ്, തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് സബ് ഇന്‍സ്പക്ടര്‍ കെ സന്തോഷ് കുമാര്‍ എന്നിവരാണ് സ്തുത്യര്‍ഹ്യ സേവനത്തിനുള്ള പുരസ്കാരത്തിന് അര്‍ഹരായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്

0
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍...

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക്...

വീട്ടില്‍ മദ്യവില്‍പ്പന : മധ്യവയസ്‌കന്‍ പിടിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര...

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ ; എഐസിസി മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്റര്‍...

0
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍...