കോ‍ഴിക്കോട് ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

കോ‍ഴിക്കോട്: കോ‍ഴിക്കോട് ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ചു കൊന്നു. ഉത്തർപ്രദേശ് സ്വദേശി ലക്ഷ്മി നാരായണനാണ് മരിച്ചത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിയായ എരഞ്ഞിമാവിലാണ് സംഭവം. ഇതര സംസ്ഥാനക്കാരായ സഹോദരങ്ങൾ തമ്മിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഘർഷം. സഹോദരനായ ലക്ഷ്‌മി കൈലാസിനെ മലപ്പുറം അരീക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. ക‍ഴിഞ്ഞ ദിവസം കൊച്ചിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ യുവാവിനെ സുഹൃത്ത് ഫ്രൈയിങ്ങ് പാൻ ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. പച്ചാളം ജനതാ കോളനി ലെയ്‌നില്‍ അല്‍ ജൂഡ്‌ ആംബ്രോ (42) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പച്ചാളം ശാരദ നിവാസില്‍ ഷിനോജിനെ (40) എറണാകുളം നോര്‍ത്ത് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഷിനോജിൻ്റെ കട്ടിലിഞ അൽ ജൂഡ് കിടന്നതാണ് വ‍ഴക്കിന് തുടക്കം കുറിച്ചത്. പിന്നീട് വാക്കു തർക്കത്തിനിടെ പാനെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. തലയിലും മുഖത്തും ഒന്നിലധികം തവണ അടിക്കുകയായിരുന്നു. പിന്നാലെ അൽ ജൂഡ് മരിക്കുകയായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത ചൂടും വെയിലും വില്ലനായി; ഉത്തർപ്രദേശിലെ തിരംഗ യാത്രയിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

0
ലഖ്‌നൗ: യുപിയിലെ ദിയോറിയയിൽ തിരംഗ യാത്രക്കിടയില്‍ 40ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു....

തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം നൽകി മദ്രാസ്...

0
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി...

റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
ഇടുക്കി: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി...

​വ്യാജ ബിരുദധാരികളെക്കുറിച്ചുള്ള പരാമർശം വളച്ചൊടിക്കപ്പെട്ടു ; പാറ്റ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

0
ന്യൂഡല്‍ഹി: പാറ്റ പരാമര്‍ശത്തില്‍ തൻ്റെ വാക്കുകള്‍ തെറ്റായി ദുരുദ്ദേശത്തോടെ ഉപയോഗിച്ചുവെന്നും രാജ്യത്തെ...