ഗർഭിണിയായ ഭാര്യയെ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തള്ളിയിട്ട് കൊന്നു ; ഭര്‍ത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഗർഭിണിയായ 19കാരിയെ ഭർത്താവ് ബസിൽ നിന്ന് തള്ളിയിട്ട് കൊന്നു. ദിണ്ഡിഗല്‍ സ്വദേശിനി വളര്‍മതിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് ദിണ്ഡിഗലിലാണ് നടുക്കുന്ന സംഭവം. അതിദാരുണമായ സംഭവത്തില്‍ വളർമതിയുടെ ഭർത്താവ് പാണ്ഡ്യൻ അറസ്റ്റിലായി. അച്ഛൻ സമ്മാനമായി നൽകുന്ന സ്കൂട്ടര്‍ വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് വളര്‍മതി അതിദാരുണമായി കൊല്ലപ്പെട്ടത്. വളര്‍മതിക്കൊപ്പം ഭര്‍ത്താവ് പാണ്ഡ്യനും ഉണ്ടായിരുന്നു. ഇരുവരും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലാണ് യാത്ര തിരിച്ചത്. ബസില്‍ കയറുന്നതിന് മുമ്പെ പാണ്ഡ്യന്‍ മദ്യപിച്ചിരുന്നു. ബസിന്‍റെ പുറകുവശത്ത് വാതിലിനോട് ചേർന്നുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്.

യാത്രയ്ക്കിടെ നിസാര കാര്യങ്ങൾ പറഞ്ഞ് തർക്കം തുടങ്ങി. ഇതിനിടയില്‍ കണവൈപെട്ടി എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് 5മാസം ഗർഭിണിയായ ഭാര്യ വളര്‍മതിയെ പാണ്ഡ്യന്‍ ബസില്‍നിന്നും തള്ളിയിട്ടത്.ബസിൻറെ പുറകുവശത്ത് മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആരും സംഭവം അറിഞ്ഞില്ല. പാണ്ഡ്യൻ തന്നെ മുന്നിലെത്തി കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു.കണ്ടക്ടർ അറിയിച്ചതനുസരിച്ച് ചനാർപെട്ടി പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വളർമതിയുടെ മരണം സംഭവിച്ചിരുന്നു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...