ആരോഗ്യസൂചികകളിൽ മുന്നേറ്റമുണ്ടായത് യുപിഎ കാലത്ത് ; മോദിഭരണത്തിൽ നേട്ടം ശുചിത്വകാര്യത്തിൽ; റിപ്പോർട്ടുകൾ പുറത്ത്…!

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കിടയിലെ ആരോഗ്യസൂചികകളില്‍ പുരോഗതി കൈവരിച്ചിരിക്കുന്നതേറെയും ഡോ. മന്‍മോഹൻസിങ് പ്രധാനമന്ത്രിയായ ഒന്നും രണ്ടും യു.പി.എ. ഭരണകാലങ്ങളിലെന്ന് ദേശീയ കുടുംബാരോഗ്യ പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനുവേണ്ടി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സ് വിവിധ വര്‍ഷങ്ങളിലായി നടത്തിയ ദേശീയ കുടുംബാരോഗ്യസര്‍വേ റിപ്പോര്‍ട്ടിലെ സൂചകങ്ങളാണ് കൊട്ടിഘോഷിക്കപ്പെട്ട അമൃതകാലത്തിന്റെ പൊള്ള തുറന്നുകാട്ടുന്നത്.

അഞ്ചുവയസ്സില്‍ത്താഴെയുള്ള കുട്ടികളിലെ വിളര്‍ച്ച, ആരോഗ്യകരമായ പ്രസവം, ഗര്‍ഭകാല, പ്രസവാനന്തര ശുശ്രൂഷകള്‍ തുടങ്ങിയവയിലെല്ലാം യു.പി.എ. ഭരണകാലങ്ങളിലാണ് പുരോഗതി. ശുചിത്വകാര്യത്തില്‍മാത്രമാണ് മോദികാലത്തെ നേട്ടം. അഞ്ചുവയസ്സില്‍ത്താഴെയുള്ള കുട്ടികളിലെ മരണനിരക്കുപോലുള്ള കാര്യങ്ങളില്‍ ഇരുഭരണകാലത്തും കാര്യമായ വ്യത്യാസമില്ല. എങ്കിലും നേരിയ പുരോഗതി യു.പി.എ. ഭരണകാലത്തുതന്നെ. 1992 മുതലിങ്ങോട്ടാണ് രാജ്യത്ത് ദേശീയ കുടുംബാരോഗ്യസര്‍വേ ആരംഭിച്ചത്. 1992, 98, 2005, 2015, 2020 വര്‍ഷങ്ങളില്‍ സര്‍വേ നടന്നു. ഇതില്‍ 2005-2015 കാലങ്ങളിലെയും 2020-ലെയും സര്‍വേഫലങ്ങളുടെ താരതമ്യത്തിലാണ് യു.പി.എ., എന്‍.ഡി.എ. ഭരണകാലങ്ങളിലെ വ്യത്യാസം ഇപ്പോൾ പ്രകടമാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...