ശ്രീനഗര്‍ : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരസംഘത്തിന്റെ ഒരു ഓവര്‍ ഗ്രൗണ്ട് പ്രവര്‍ത്തകനെ (ഒ.ജി.ഡബ്ല്യു) വ്യാഴാഴ്ച ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.22 കാരനായ റാകിബ് ആലം ആണ് അറസ്റ്റിലായത്. ജനുവരിയിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന കൊലപ്പെടുത്തിയ ഹിസ്ബുൾ തീവ്രവാദിയായ ഹാരൂനുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.
ഹിസ്ബുൾ തീവ്രവാദികൾ നൽകിയ പിസ്റ്റളും വയർലെസ് സെറ്റും താന്‍ ഒളിപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ റാകിബ് ആലം സമ്മതിച്ചു. പിസ്റ്റളും വയർലെസ് സെറ്റും കണ്ടെടുത്ത ശിവ ഗ്രാമത്തിലെ സ്ഥലത്തേക്ക് പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ജമ്മു കശ്മീർ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് റാകിബ് ആലത്തെ പിടികൂടിയത്.