15 വര്‍ഷം യു.ഡി.എഫ് ഭരിച്ച കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ എല്‍.ഡി.എഫിന് ചരിത്രവിജയം

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: ഭരണസമതി തെരഞ്ഞെടുപ്പു നടന്ന കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ എല്‍.ഡി.എഫിന് ചരിത്രവിജയം. പതിനഞ്ചു വര്‍ഷമായി തുടര്‍ച്ചയായി അധികാരത്തിലിരുന്ന യു.ഡി.എഫിനെ പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫ് മുന്നണി വിജയിച്ചത്. മത്സരം നടന്ന പതിനൊന്നില്‍ ഒമ്പത് സീറ്റും നേടിയാണ് ആധികാരിക വിജയം എല്‍.ഡി.എഫ് കരസ്ഥമാക്കിയത്. അനീഷ് ചുങ്കപ്പാറ, കെ.ടി ജോസഫ്, പി മുഹമ്മദ് നജീബ്, ഷാജി കെ. കോട്ടേമണ്ണില്‍, ടി.എം ഷാനവാസ് ഖാന്‍, എന്‍.എ അജിമോള്‍, ആഷ്ന ഇല്യാസ്,  വി.ആര്‍ വിജയകുമാരി, സുധാമണി എന്നിവര്‍ എല്‍.ഡി.എഫില്‍ നിന്നും ഒ.എം സോമശേഖര പണിക്കര്‍, കൊച്ചുമോന്‍ വടക്കേല്‍ എന്നിവരാണ്  യുഡിഎഫില്‍ നിന്നും വിജയിച്ചവര്‍.

വിജയത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. തുടര്‍ന്നു നടന്ന അനുമോദന യോഗം സിപിഎം മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം.എം അന്‍സാരി അധ്യക്ഷത വഹിച്ചു. സിപിഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീശ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.സിബി മൈലേത്ത്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, പഞ്ചായത്തംഗം ദീനാമാത്യു, സിപിഎം ഏരിയ കമ്മറ്റിയംഗം ഇ.കെ അജി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.പി സോമന്‍, സിപിഎം വായ്പ്പൂര് ലോക്കല്‍ സെക്രട്ടറി കെ സുരേഷ്, നവാസ്ഖാന്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം അനീഷ് ചുങ്കപ്പാറ എന്നിവര്‍ പ്രസംഗിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...