കോന്നി : വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണംതട്ടിയ കേസില്‍ യുവാവ് കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കോന്നി ശ്രീനിലയം വീട്ടിൽ സുരേഷ് വി എസ് ആണ് കോന്നിയിൽ താമസക്കാരനായ വെളിയം സ്വദേശി ബിനീഷ് ബാബുവിനെതിരെ കോന്നി പോലീസിൽ പരാതി നൽകിയത്. ഗ്രീസിൽ ലാബ് ടെക്‌നീഷ്യൻ ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 431000 രൂപ വാങ്ങി ജോലി നൽകാതെ കബളിപ്പിച്ചു എന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
പണം വാങ്ങിയ ശേഷം ഇയാൾ ബെൽഗ്രെഡ് എന്ന സ്ഥലത്തേയ്ക്ക് സുരേഷിനെ അയച്ചു. എന്നാൽ അവിടെ എയർപോർട്ടിൽ ഇറങ്ങിയതിന് ശേഷമാണ് ഇയാൾ തന്നുവിട്ട രേഖകൾ എല്ലാം വ്യാജമായിരുന്നു എന്ന് തിരിച്ചറിയുന്നത്. തുടർന്ന് സുരേഷിനെ അവിടെ ജയിലിൽ പാർപ്പിക്കുകയും പിന്നീട് ഡീ പോർട്ട് ചെയ്യുകയും ചെയ്തു. പിന്നീട് ഈ വിവരങ്ങൾ കാണിച്ച് ഇയാൾ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും പോലീസ് ഇടപെട്ട കരാർ മുഖാന്തിരം 284000 രൂപ തിരികെ നൽകാമെന്നും ഇത് ഒക്ടോബർ, നവംബർ, ഡിസംബർ, മാസങ്ങളിൽ അതാത് മാസം അവസാനത്തിന് മുൻപ് മൂന്ന് ഗഡുക്കളായി തന്നു തീർക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
തുടർന്ന് അൻപതിനായിരം രൂപ ഇയാൾ പരാതിക്കാരനെ എൽപ്പിക്കുയും ബാക്കി തുകയായ 284000 രൂപ മധ്യസ്ഥരുടെയും പോലീസിന്റെയും അറിവോടെ ഡിസംബർ 31 ന് മുൻപായി തന്നു തീർക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഇയാൾ ഈ തുക തിരികെ നൽകിയില്ല എന്ന് മാത്രമല്ല തന്നെയും കുടുംബത്തെയും പ്രതി അവഹേളിച്ചതായും പരാതിക്കാരൻ പറയുന്നു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കോന്നി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സുരേഷ്. എന്നാൽ വിഷയത്തിൽ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും സുരേഷ് പറയുന്നു. മുൻപ് ചിട്ടി നടത്തി പണം തട്ടിയ സംഭവത്തിലും പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































