വായ്പ്പൂര്: വായ്‌പ്പൂര് സര്‍വ്വീസ് സഹകരണ ബാങ്കിലെ ഭരണസമതി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ചരിത്ര വിജയം നേടി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി തുടര്‍ച്ചയായ ഭരണം നടത്തി വരികയായിരുന്നു. മല്ലപ്പള്ളി താലൂക്കില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവൃത്തിച്ചുവരുന്ന സഹകരണ ബാങ്കാണിത്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഴുവന്‍ പേരും വിജയിച്ചത്. പി.എച്ച് അന്‍വര്‍, എ നവാസ്ഖാന്‍, ബിന്ദു ചന്ദ്രമോഹന്‍, ലിജോ ഫിലിപ്പ്, കെ സുരേഷ് (ജനറല്‍ വിഭാഗം), ജ്യോതി പ്രസാദ്,സി.എച്ച് ഫസീലാ ബീവി (വനിതാ മണ്ഡലം), അനീഷ് ബാബു(എസ്.സി, എസ്.ടി മണ്ഡലം), ജെന്നി കെ.വര്‍ഗീസ് (നാല്‍പ്പ് വയസില്‍ താഴെയുള്ള പൊതു വിഭാഗം), സുബി ബോസ് (നാല്‍പ്പത് വയസില്‍ താഴെയുള്ള വനിതാ വിഭാഗം), എം.എസ് ശശീന്ദ്രപണിക്കര്‍ (നിക്ഷേപ മണ്ഡലം) എന്നിവരാണ് വിജയച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.
വിജയികളെ അനുമോദിച്ച് ആഹ്ളാദ പ്രകടനവും യോഗവും നടത്തി. സി.പി.ഐ (എം) ഏരിയ കമ്മറ്റിയംഗം കെ.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.സതീഷ്, സി.പിഎം ഏരിയ കമ്മറ്റിയംഗങ്ങളായ പ്രൊഫ. ജേക്കബ് ജോര്‍ജ്, കെ.ജെ ഹരികുമാര്‍, ഇ.കെ അജി,എം.എം അന്‍സാരി, കെ.കെ വത്സല, സതീഷ് കുമാര്‍, സണ്ണി ജോണ്‍സന്‍, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, പി.പി സോമന്‍, ഉഷാ ശ്രീകുമാര്‍, എബ്രഹാം തോമസ്, കെ.ആര്‍ കരുണാകരന്‍, അഡ്വ. സിബി മൈലേത്ത്, മനോജ് ചന്ദ്രന്‍, അജിമോള്‍, സലിം ചീരങ്കുളം, വി.കെ മധു, ടി.എസ് ഷാജി, അമ്മിണി രാജപ്പന്‍, ആനി രാജു എന്നിവര്‍ പ്രസംഗിച്ചു.