പത്തനംതിട്ട : നഗരത്തിലെ സർക്കാർ ഓഫീസ് സമുച്ചയങ്ങളിൽ ഉറവിട മാലിന്യ സംസ്കരണത്തിന് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് വിളംബര ജാഥ നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ സന്ദേശം നൽകി. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടൗൺ പ്ലാനർ അരുൺ ജി, എ എസ് പി ആർ ബിനു, എ സി പി എം.സി.ചന്ദ്രശേഖരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കോന്നി എൻ എസ് എസ് കോളജിലെ സോഷ്യൽ വർക്കിംഗ് വിദ്യാർത്ഥികൾ മാലിന്യ സംസ്കരണം സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാകണം എന്ന സന്ദേശം ഉയർത്തി തീമാറ്റിക് ഷോ അവതരിപ്പിച്ചു. നഗരസഭാ ഹരിത കർമ്മ സേന, തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, കാതോലിക്കേറ്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്, എന്നിവർ വിവിധ ഓഫീസ് ജീവനക്കാർക്കൊപ്പം ജാഥയിൽ അണിനിരന്നു.
ജില്ലാ കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച ജാഥ സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു. ജില്ലാ ജോയിൻ്റ് ഡയറക്ടർ കാര്യലയം സൂപ്രണ്ട് സതീഷ് ചന്ദ്രൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നിഫി എച്ച് ഹക്ക്, പ്രോഗ്രാം ഓഫീസർ അജയ് കെ ആർ, ക്ലീൻ സിറ്റി മാനേജർ വിനോദ് കുമാർ, കെ എസ് ഡബ്ള്യൂ എം പി സോഷ്യൽ ആന്റ് കമ്മ്യൂണിക്കേഷൻ മാനേജർ ശ്രീവിദ്യ എം ബി, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ദിലീപ്, പ്രോഗ്രാം നോഡൽ ആഫീസർ മഞ്ചു പി സക്കറിയ, ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻ്റ് ഷീന ബീവി, സെക്രട്ടറി ബിന്ദു കെ, ഗ്രീൻ വില്ലെജ് സീനിയർ പ്രോജക്റ്റ് കോർഡിനേറ്റർ പ്രസാദ് കെ എസ് തുടങ്ങിയവർ നേതൃത്വം നൽകി.