മമത കോട്ട തകർന്നു ; ബംഗാളിൽ ആദ്യ ബിജെപി സർക്കാർ മെയ് 9-ന് അധികാരമേൽക്കും

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായകമായ മാറ്റം കുറിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണസ്വാധീനം ഉറപ്പിക്കുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപി സർക്കാർ രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.പുതിയ സർക്കാരിനെ ആര് നയിക്കും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാണ്. പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു അധികാരിയുടെ പേരിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം. പുതിയ എംഎൽഎമാരുടെ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്തിട്ടുണ്ട്. മെയ് 9-ന് കൊൽക്കത്തയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

15 വർഷം നീണ്ട മമത ബാനർജിയുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. ആകെ 207 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. അതേസമയം തൃണമൂൽ കോൺഗ്രസ് വെറും 80 സീറ്റുകളിലേക്ക് ചുരുങ്ങി. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും രാജിവെക്കാൻ മമത ബാനർജി ആദ്യം തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ഗവർണർ ആർ.എൻ. രവി നിയമസഭ പിരിച്ചുവിട്ടതോടെയാണ് ബിജെപി സർക്കാരിന് ഔദ്യോഗികമായി വഴിയൊരുങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...