അസാം : ജയിലുകളില്‍ എച്ച്‌ഐവി രോഗബാധ പടരുന്നു. രണ്ട് ജയിലുകളിലായി ഒരു മാസത്തിനിടെ എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചത് 85 പേര്‍ക്ക്. സെന്‍ട്രല്‍ ജയിലില്‍ 40പേര്‍ക്കും സ്‌പെഷ്യല്‍ ജയിലില്‍ 45പേര്‍ക്കുമാണ് രോഗബാധ. ഇവരില്‍ പലരെയും മയക്കുമരുന്ന് കേസിലാണ് തടവിലാക്കിയിരിക്കുന്നത്.
നാഗോണിലെ സെന്‍ട്രല്‍, സ്‌പെഷ്യല്‍ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. പലര്‍ക്കും ജയിലില്‍ തടവിലാകുന്നതിനു മുന്‍പ് തന്നെ രോഗം ബാധിച്ചിരുന്നു എന്ന് നാഗോണ്‍ ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ അതുല്‍ പതോര്‍ അറിയിച്ചു.
മയക്കുമരുന്നിന് അടിമകളായ തടവുകാരിലാണ് രോഗബാധ. എന്നാല്‍, രോഗബാധ റിപ്പോര്‍ട്ട് ചെയ്തവരില്‍ നിന്ന് മറ്റ് തടവുകാരില്‍ അസുഖം പടര്‍ന്നിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.