പത്തനംതിട്ട നഗരസഭയുടെ കാർഷിക പദ്ധതി നിർവഹണത്തിൽ ക്രമക്കേടെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയുടെ കാർഷിക പദ്ധതി നിർവഹണത്തിൽ ക്രമക്കേടെന്ന് കണ്ടെത്തൽ. കുറ്റിക്കുരുമുളക് തൈകൾ വാങ്ങി വിതരണം ചെയ്യുന്നതിനായി ആവിഷ്കരിച്ച പദ്ധതിയിൽ ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. ഇരട്ടിവിലയ്ക്ക് കുരുമുളകുതൈകൾ വാങ്ങുകയും തൈകൾ വിതരണംചെയ്തതായി വ്യാജരേഖ ചമയ്ക്കുകയും ചെയ്തതുമൂലം നഗരസഭയ്ക്ക് 2.09 ലക്ഷം രൂപ നഷ്ടമായെന്നാണ് കണ്ടെത്തൽ. ‘ഞങ്ങളും കൃഷിയിലേക്ക്-കുരുമുളക് കൃഷി വികസനം’ എന്ന പദ്ധതിയുടെ ഭാഗമായി തൈ ഒന്നിന് 100 രൂപയ്ക്കാണ് തൈകൾ വാങ്ങിയത്.

4,19,600 രൂപ ഇതിനായി ചെലവായി. ഗുണനിലവാരമുള്ള പോളിബാഗിൽ തയ്യാറാക്കിയ കുരുമുളകുതൈ 50 രൂപയ്ക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് സാധാരണ പ്ലാസ്റ്റിക് കവറിൽ തയ്യാറാക്കിയ തൈകൾ 100 രൂപ മുടക്കി വാങ്ങിയത്. ഇതിലൂടെയാണ് നഗരസഭയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടമായത്. ഗുണഭോക്താക്കളുടെ പേരിൽ അപേക്ഷകളും കൈപ്പറ്റ് രസീതുകളും വ്യാജമായി നിർമിക്കുകയും തൈകൾ വിതരണംചെയ്തതായി കൃത്രിമ രേഖയുണ്ടാക്കുകയും ചെയ്തതായി ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. 15 വീതം തൈകൾ‍ വാങ്ങിയവരുടെ പേരുകൾ ഗുണഭോക്തൃപട്ടികയിലുണ്ടെങ്കിലും ഇവരിൽ പലർക്കും ഒരു തൈപോലും കിട്ടിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...