തീവ്രവാദ സംഘടന ഹിസബത് തഹ്‌രീറിന് ഇന്ത്യയിൽ നിരോധനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ജറുസലേമിൽ സ്ഥാപിതമായ തീവ്രവാദ സംഘടനയായ ഹിസബത് തഹ്‌രീറിന്‍റെ (എച്ച്.യു.ടി) പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഹിസബത് തഹ്‌രീറുമായി ബന്ധമുള്ള വ്യക്തികളുടെയോ അനുബന്ധ സംഘടനകളുടെയോ പ്രവർത്തനങ്ങളാണ് 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പ്രകാരം ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. ജനാധിപത്യത്തിനും ആഭ്യന്തര സുരക്ഷക്കും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയതെന്ന് ഉത്തരവിൽ പറയുന്നു.

ഐ.എസ് പോലുള്ള ഭീകര സംഘടനകളിൽ ചേരാനും ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനും യുവാക്കളെ ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താനും എച്ച്.യു.ടി ശ്രമിക്കുന്നു. രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ സംഘടനക്ക് പങ്കുണ്ടെന്നും സമൂഹമാധ്യമങ്ങൾ, ആപ്പുകൾ എന്നിവ വഴി യോഗങ്ങൾ സംഘടിപ്പിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. 1953ൽ കിഴക്കൻ ജറുസലേമിൽ സ്ഥാപിതമായ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ഹിസ്ബത് തഹ്‌രീർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...