ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല ; സൈന്യത്തിന് നേരെ മിസൈലുകൾ

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല. ഇസ്രായേൽ സൈന്യത്തിന് നേരെ വിവിധയിടങ്ങളിൽ ഹിസ്ബുല്ല മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാരകമായ ജിഹാ​ദ് മിസൈലുകൾ ഉപയോ​ഗിച്ചായിരുന്നു ആക്രമണം. ഈ മിസൈലുകൾ ആദ്യമായാണ് ഹിസ്ബുല്ല പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറിൽ നടന്ന ഇറാന്റെ സൈനിക പരേഡിൽ ജിഹാദ് മിസൈലുകൾ പ്രദ‍ർശിപ്പിച്ചിരുന്നു. ഹൈഫയിലെ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയ്ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായി. വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു.

മറൗൺ അൽ-റാസിലെ സൈനിക താവളത്തിന് നേരെ തുടർച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി. ഈ സമയത്ത് നിരവധി ഇസ്രായേൽ സൈനികർ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെർമൻ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്സിലുള്ള ആസ്ഥാനവും മെറോൻ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്മോനയിലെ ഇസ്രായേൽ സൈനികർക്ക് നേരെ റോക്കറ്റ് ആക്രമണവും നടന്നു. ലെബനന്റെ കിഴക്കൻ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയും അറിയിച്ചു. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലിന്റെ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബൈദ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...