കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭയാണ് കമൽഹാസൻ. പ്രേക്ഷകരെ വിസ്മയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും വരെ. നടനായി മാത്രമല്ല സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും സിനിമയുടെ സമസ്തമേഖലയിലും സജീവസാന്നിധ്യമായി. ആറ് പതിറ്റാണ്ടിലേറെയായി സജീവമായി തുടരുന്ന ചലച്ചിത്രയാത്ര, അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ കൃത്യത.

അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്. കളത്തൂർ കണ്ണമ്മയിൽ ബാലതാരമായി അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ കമൽഹാസൻ സ്വന്തമാക്കി. എംജിആർ ശിവാജി ഗണേശൻ എന്നിവർക്കൊപ്പം ബാലതാരമായി അഭിനയിച്ചു. നടനെന്ന നിലയിൽ തമിഴിൽ ശ്രദ്ധേയനാകും മുൻപേ മലയാളത്തിൽ സൂപ്പർഹിറ്റുകൾ . ആദ്യമലയാളചിത്രം കന്യാകുമാരി. പട്ടാമ്പൂച്ചി എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ താരപരിവേഷം നേടിയത്. അപൂർവരാഗങ്ങൾ അദ്ദേഹത്തിന്റെ എക്കാലത്തേയും വിജയകരമായ തമിഴ് ചിത്രമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...