ഖേരിയില്‍ കര്‍ഷകരെ വാഹനം ഓടിച്ചു കയറ്റി കൊന്ന സംഭവത്തില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ നാലുപേര്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ : ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഓടിച്ചു കയറ്റി കൊന്ന സംഭവത്തില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ നാലുപേര്‍ കൂടി അറസ്റ്റില്‍. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട പ്രാദേശിക ബി.ജെ.പി നേതാവായ സുമിത് ജയ്സ്വാള്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇയാള്‍ രക്ഷപെടുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

സുമിത്തിനെ കൂടാതെ നന്ദന്‍ സിങ്​ ഭിഷ്​ട്​, ശിശുപാല്‍, സത്യപ്രകാശ് ത്രിപാഠി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ത്രിപാഠിയുടെ പക്കല്‍ നിന്ന്​ ലൈസന്‍സുള്ള തോക്കും മൂന്ന്​ ഉണ്ടകളും പിടിച്ചെടുത്തതായി പോലീസ്​ പറഞ്ഞു. കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ മകന്‍ ആശിഷ്​ മിശ്രയുടെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരു മാധ്യമപ്രവര്‍ത്തകനും മരിച്ചിരുന്നു.

കേസില്‍ ആശിശ് മിശ്രയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ഷകരെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയാണ് ഗൂഡാലോചന നടത്തിയതെന്നാണ്​ കര്‍ഷകരുടെ ആരോപണം.

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍ തിങ്കളാഴ്ച രാജ്യവ്യാപകമായി ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്കയിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...