കോഴഞ്ചേരി : തടിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അവധിക്കാലക്യാമ്പ് കുട്ടിക്കൂട്ടം എന്ന പേരിൽ ആരംഭിച്ചു. എൻഎസ്എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻ കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മുൻ ഇന്ത്യൻ ഫുട്‌ബോൾ ഗോൾ കീപ്പർ കെ.ടി. ചാക്കോയെ ആദരിച്ചു. പിടിഎ പ്രസിഡന്റ് റവ.ജേക്കബ് പി.സോളമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അയിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ എൻഎംഎംഎസ് സ്‌കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു.
പ്രിൻസിപ്പൽ വി.ആർ. ശ്രീരേഖ, എൻഎസ്എസ് കരയോഗം പ്രസിഡന്റ് സുരേഷ് കുഴിവേലി, പഞ്ചായത്ത് അംഗം പ്രീത ബി.നായർ, ടിടിഐ പ്രിൻസിപ്പൽ ആർ.ബിജു, പ്രഥമാധ്യാപകൻ വി.കെ. സതീഷ് എന്നിവർ പ്രസംഗിച്ചു. ഹോക്കി പരിശീലനം അഖിൽ വിനോദ്, ബാഡ്മിന്റൺ പരിശീലനം സംസ്ഥാനതാരം ആർ. ഗീതാകൃഷ്ണൻ, ഫുട്‌ബോൾ പരിശീലനം സന്തോഷ് ട്രോഫി താരം സഞ്ജീവ്കുമാർ, ടി. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. ചിത്രരചന ക്ലാസുകൾക്ക് ആർട്ടിസ്റ്റ് സോമൻ കടയാനിക്കാട്, സജി ജേക്കബ് എന്നിവരും മലയാള കവിതാക്ലാസിന് രഞ്ജിത്ത് പാണ്ടനാട്, യോഗ പരിശീലനത്തിന് വി.എസ്. ആവണി എന്നിവരും നേതൃത്വം നൽകുന്നു.