Friday, April 26, 2024 3:24 am

യുവേഫ നേഷൻസ് ലീഗ് : ജയം തുടർന്ന് ഹോളണ്ട്

For full experience, Download our mobile application:
Get it on Google Play

യുവേഫ നേഷൻസ് ലീഗിൽ ഹോളണ്ടിനും ബെൽജിയത്തിനും വമ്പൻ ജയം. ഹോളണ്ട് 2-1ന് വെയിൽസിനെയും ബെൽജിയം 6-1ന് പോളണ്ടിനെയും തോൽപ്പിച്ചു. മറ്റ് മത്സരങ്ങളിൽ അയർലൻഡ് ഉക്രൈനെയും അർമേനിയയെ സ്കോട്ട്ലൻഡും തോൽപ്പിച്ചു.

ഹോളണ്ട്-വെയിൽസ് മത്സരം തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ആദ്യ ഗോൾ പിറന്നത്. 50-ാം മിനിറ്റിൽ കൂപ്മീനേഴ്സ് നേടിയ ഗോളിൽ ഹോളണ്ട് ലീഡ് നേടി. 91-ാം മിനിട്ട് വരെ ഹോളണ്ട് ലീഡ് നേടി. ഇഞ്ചുറി ടൈമിൽ, റൈസ് നോറിംഗ്ടണിൻറെ ഒരു ഹെഡറിലൂടെ വെയിൽസ് സമനില നേടി. കളി സമനിലയിലാണെന്ന് തോന്നിയെങ്കിലും ഹോളണ്ട് രണ്ട് മിനിറ്റിനുള്ളിൽ തിരിച്ചടിച്ചു. വോട്ട് വെഗോർസ്റ്റിൻറെ ഹെഡർ ഹോളണ്ടിൻ വിജയം നൽകി.

41-ാം മിനിട്ട് വരെ ഒരു ഗോളിൻ പിറകിലായ ശേഷമാണ് ബെൽജിയം മത്സരത്തിലേക്ക് തിരിച്ചുവന്നത്. മത്സരത്തിൻറെ 28-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കിയാണ് ബെൽജിയത്തിൻറെ ആദ്യ ഗോൾ നേടിയത്. 42-ാം മിനിറ്റിൽ അലക്സ് വിറ്റ്സലാണ് ബെൽജിയത്തിൻറെ വിജയഗോൾ നേടിയത്. ആദ്യപകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിൽ ബെൽജിയം ആധിപത്യം പുലർത്തി. കെവിൻ ഡി ബ്രൂയിൻ (59), ലിയാൻഡ്രോ ട്രോസാർഡ് (66, 80), ലിയാണ്ടർ ഡെൻറോക്കർ (83), ലോയിസ് ഓപ്പൺറ്റ (93) എന്നിവരാണ് ബെൽജിയത്തിനായി സ്കോർ ചെയ്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...