വീട്ടമ്മയുടെ മരണം കൊലപാതകം ; പോലീസ് ഭര്‍ത്താവിനെയും മകനെയും ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : വീണു പരുക്കേറ്റെന്നും പറഞ്ഞ് ഭര്‍ത്താവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരണമടഞ്ഞു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് ശ്യാം നിവാസിലെ രമയാണ് മരണമടഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്‌ തലയിലുണ്ടായ നാല് മുറിവുകളാണ് മരണകാരണം എന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനേയും ഇളയമകനേയും അമ്പലപ്പുഴ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം എന്നാണ്. രമയുടെ നെറ്റിയിലെ മുറിവ് കണ്ട ഇളയമകന്‍ ശരത് മരണത്തില്‍ സംശയം ഉന്നയിച്ചപ്പോള്‍ ശരത്താണ് രമയെ മര്‍ദിച്ചതെന്ന് ഭര്‍ത്താവായ ശശി പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് പോലീസ് ഇരുവരെയും ചോദ്യം ചെയ്തത്.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ രമയുടെ ഭര്‍ത്താവ് സമീപവാസികള്‍ക്കൊപ്പം ആംബുലന്‍സില്‍ രമയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപതിയിലെത്തിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം കൂടാതെ മൃതദേഹം വിട്ടുകിട്ടാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി ഉച്ചയോടെ രമയുടെ ഭര്‍ത്താവ് അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ എത്തുകയും തുടര്‍ന്ന് പോലീസ് ആശുപതിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ മൃതദേഹത്തില്‍ ചെറിയ മുഴകണ്ടെത്തുകയും ശേഷം ഇന്‍ക്വസ്റ്റ് തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...