വിദ്വേഷ പോസ്റ്റ് ; മാധ്യമപ്രവർത്തകയടക്കം 9 പേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സോഷ്യൽ മീഡിയയിലെ വിദ്വേഷ പോസ്റ്റുകളിൽ ഡൽഹി പോലീസ് നടപടി. പ്രകോപനകരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് മാധ്യമപ്രവർത്തകയടക്കം 9 പേർക്കെതിരെ പോലീസ് കേസെടുത്തു. വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും ക്രമസമാധാനം തകർക്കാൻ വിവിധ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചതിനുമാണ് ഇവരെ പ്രതികളായിരിക്കുന്നത്.

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി മുൻ വക്താവ് നൂപുർ ശർമ്മ, പുറത്താക്കിയ ഡൽഹി ബിജെപി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാൽ, ശിവലിംഗിനെക്കുറിച്ച് വിവാദ ട്വീറ്റ് ചെയ്ത പീസ് പാർട്ടിയുടെ മുഖ്യ വക്താവാണ് ഷദാബ് ചൗഹാൻ, മാധ്യമപ്രവർത്തക സബാ നഖ്‌വി, രാജസ്ഥാനിൽ നിന്നുള്ള മൗലാന മുഫ്തി നദീം, ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുൻ പാണ്ഡെ, അബ്ദുർ റഹ്മാൻ, അനിൽകുമാർ മീണ, ഗുൽസാർ അൻസാരി എന്നിവെർക്കെതിരെയാണ് കേസ്.

വിവിധ മതങ്ങളിൽപ്പെട്ടവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഐഎഫ്എസ്‌സി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. ക്രമസമാധാനം തകർക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെ പങ്ക് പ്രത്യേക സെൽ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വിവാദ പരാമര്‍ശത്തിൽ നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഈ മാസം 22ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...