Thursday, April 25, 2024 7:42 am

സൈന്യത്തിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് ; കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താൻ വെറും 40മിനിറ്റ്

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ സൈന്യം രക്ഷിച്ചു. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് സംഭവം. കൃഷിയിടത്തിലെ കുഴൽക്കിണറിലാണ് രണ്ട് വയസ്സുകാരൻ വീണത്. തുടർന്ന് സൈന്യവും അഗ്നിശമന സേനയും പോലീസും ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലത്തെത്തി. കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് ധ്രംഗധ്ര അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ എംപി പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ശിവം എന്ന രണ്ടു വയസ്സുകാരൻ കുഴൽക്കിണറിൽ വീണത്. മാതാപിതാക്കൾ ജോലി ചെയ്യുന്ന വയലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. പരിശോധനയിൽ കുട്ടി 20-25 അടി താഴ്ചയിൽ കുടുങ്ങിയതായി കണ്ടെത്തി.

സംഭവം അറിഞ്ഞ ജില്ലാ ഭരണകൂടം പ്രാദേശിക ദുരന്തനിവാരണ സെല്ലിനെയും അഹമ്മദാബാദിലെ ദേശീയ ദുരന്ത പ്രതികരണ സേനയെയും അറിയിച്ചു. സൈന്യത്തിന്റെയും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെയും പോലീസിന്റെയും സഹായവും തേടി. തുടർന്ന് സൈന്യവും പോലീസും ജില്ലാ ഭരണകൂട ജീവനക്കാരും നാട്ടുകാരും അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനൊടുവിൽ രാത്രി 10.45 ഓടെ കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയെ ധ്രംഗധ്ര ടൗണിലെ സർക്കാർ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ജില്ലാ സിവിൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. 40 മിനിറ്റിനുള്ളിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാതീയ അധിക്ഷേപം ; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി: ആർഎൽവി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസുമായി ബന്ധപ്പെട്ട്...

കൊച്ചി വാട്ടർ മെട്രോയുടെ യാത്ര ഒരു വർഷത്തിലേക്ക് ; യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഇന്ത്യയുടെ ഗതാഗത സംസ്കാരത്തിന് കൊച്ചിയുടെ സമ്മാനം, ഇങ്ങനെ വിശേഷിപ്പിക്കാം വാട്ടർ...

ക്യാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായക പരീക്ഷണം ; സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍

0
ബംഗളൂരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച്...

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...