കുടുംബശ്രീയുടെ ഹോം ഡെലിവറി പദ്ധതി ; അഞ്ഞൂറിലധികം സ്‌ത്രീകൾക്ക്‌ തൊഴിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുടുംബശ്രീയുടെ ഹോംഷോപ്പില്‍നിന്നുള്ള സാധനങ്ങളുമായി വീട്ടുപടിക്കലേക്ക് ‘നഗരശ്രീ’കളെത്തും. കോര്‍പറേഷന്‍ പരിധിയിലാണ് പുതിയ ഹോം ഡെലിവറി പദ്ധതി. നഗരപരിധിയിലുള്ള അഞ്ഞൂറിലധികം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കും. പദ്ധതി കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ നിര്‍മിക്കുന്ന വിഷരഹിതവും ഗുണമേന്മയുമുള്ള പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് തദ്ദേശീയ വിപണി കണ്ടെത്താനാണ് ഹോം ഷോപ്പുകള്‍ തുടങ്ങിയത്.

രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 1500 ല്‍ അധികം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടനു ബന്ധിച്ചാണ് ഹോം ഡെലിവറിക്കായി ‘നഗരശ്രീ’ പദ്ധതി. ഓരോ സിഡിഎസിന് കീഴിലും ഇതിനകം ഓരോ സിഎല്‍സിമാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വാര്‍ഡുതല ഫെസിലിറ്റേറ്റര്‍മാരെയും ഹോംഷോപ്പ് ഓണര്‍മാരെയും നിയമിക്കും. അഭിമുഖത്തിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുക. ഇവര്‍ക്ക് ഒരാഴ്ച പരിശീലനവും നല്‍കും. എസ്.എസ്.എല്‍.സി പാസായ, ഇരുചക്ര വാഹനം ഓടിക്കാനറിയുന്ന കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമുകള്‍ സി.ഡി.എസ്, എ.ഡി.എസ് ഓഫീസുകളില്‍ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...

അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു ; ആളുകളെ തിരുവല്ലയിലേക്ക് മാറ്റും

0
പത്തനംതിട്ട: ചാത്തങ്കരി ഉൾപ്പെടെ അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു....

വ്യോമസേന എഴുത്തുപരീക്ഷയിൽ ആൾമാറാട്ട ശ്രമം ; നാലുപേർ അറസ്റ്റിൽ

0
ചെന്നൈ : ആവഡിയിലെ വ്യോമസേനാകേന്ദ്രത്തിൽ നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹരിയാണ...